Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ച നവോത്ഥാനനായകൻ ആണ് വൈകുണ്ഠസ്വാമികൾ .
  2. സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം വൈകുണ്ഠ സ്വാമികൾക്ക്‌ ബാല്യകാലത്ത്‌ നല്‍കപ്പെട്ട പേര്‌ ആണ്  മുടിചൂടും പെരുമാൾ.

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്ന് മാത്രം ശരി

    Read Explanation:

    വൈകുണ്ഠസ്വാമികൾ:

    • ജനനം : 1809, മാർച്ച് 12
    • ജന്മ സ്ഥലം : സ്വാമിതോപ്പ്, നാഗർകോവിൽ, കന്യാകുമാരി. 
    • പിതാവ് : പൊന്നു നാടാർ
    • മാതാവ് : വെയിലാളമ്മ 
    • ഭാര്യ : തീരുമാലമ്മാൾ
    • അന്തരിച്ച വർഷം : 1851, ജൂൺ 3

    • കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ച നവോത്ഥാനനായകൻ
    • മഹാ വിഷ്ണുവിന്റെ അവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച നവോത്ഥാന നായകൻ
    • കേരള നവോത്ഥാനത്തിന്റെ വഴികാട്ടി” എന്നറിയപ്പെടുന്നു 
    • വൈകുണ്ഠ സ്വാമികൾക്ക്‌ മാതാപിതാക്കൾ ആദൃമിട്ട പേര്‌-മുടിചൂടും പെരുമാൾ
    • സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം ഈ പേര് മാറ്റേണ്ടി വരികയും മുത്തുക്കുട്ടി എന്ന പേര് നൽകപ്പെടുകയും ചെയ്തു 
    • വൈകുണ്ഠസ്വാമികൾ ലോകത്തിന് നൽകിയ മഹത് വചനം : ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് മനുഷ്യന്

    Related Questions:

    " ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?
    അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത് ആര്?
    ക്ഷേത്ര വിളംബരത്തെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ചത് ആര് ?
    പുലയരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?
    കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പത്രം ഏതാണ് ?